കണ്ണൂര്‍ സ്ക്വാഡിലെ കാലന്‍ പുലി എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍റെ ഇന്‍ട്രോ സോംഗും ടൈറ്റില്‍ സോംഗുമാണ് ഇത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമല്‍ ജോസും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
മലയാളത്തിലെ സമീപകാല റിലീസുകളില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസില്‍ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 75 കോടി പിന്നിട്ടിരുന്നു. നിലവില്‍ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. തമിഴില്‍ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തിയിട്ടും കണ്ണൂര്‍ സ്ക്വാഡിന് പ്രേക്ഷകരുണ്ട്.