ജിദ്ദ: ഈ വര്ഷം സംഭവിക്കുന്ന അവസാനത്തെ ചന്ദ്രഗ്രഹണം ശനിയാഴ്ച ഉണ്ടാകും. സൗദി അറേബിയക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലും യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ആഫ്രിക്കയിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലും സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഭാഗികമായിരിക്കും. സൗദിയില്‍ 10.35 മുതല്‍ 11.52 വരെയുള്ള ഒരു മണിക്കൂറും 17 മിനിറ്റും ആയിരിക്കും ഗ്രഹണം നീണ്ടുനില്‍ക്കുക.
ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചി. മാജിദ് അബുസഹ്‌റ ഗ്രഹണ വിശേഷങ്ങൾ വിവരിച്ചു. ഭാഗിക ഗ്രഹണം ആരംഭിച്ച് 39 മിനിറ്റുകൾക്ക് ശേഷം 11.14ന് ഏറ്റവും നല്ല ആകാശ കാഴ്ച്ചയൊരുക്കുമെന്നും 10 മിനിറ്റിനുശേഷം ചന്ദ്രൻ ക്രമേണ രൂപം മാറുന്നതായി കാണാമെന്നും അബുസഹ്‌റ വിവരിച്ചു.