ബാഴ്‌സലോണ – ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ റയല്‍ മഡ്രീഡും ബാഴ്‌സലോണയും സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഏറ്റുമുട്ടും. ബാഴ്‌സലോണയിലെ മത്സരത്തിലും ഇരുവശത്തും കരുത്തു തെളിയിച്ച യുവനിര ഇറങ്ങും. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാമാണ് റയലിന്റെ ഈ സീസണിലെ താരം. ബാഴ്‌സലോണയുടെ ആക്രമണം നയിക്കുന്നത് അവരുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്നുവന്ന കളിക്കാരും.
പരിക്കുകള്‍ കാരണം ബാഴ്‌സലോണയുടെ പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണനിരയിലും നിരവധി പരിചയസമ്പന്നര്‍ വിട്ടുനില്‍ക്കുകയാണ്. പതിനേഴുകാരന്‍ മാര്‍ക്ക് ഗുയ, പതിനാറുകാരന്‍ ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മിഡ്ഫീല്‍ഡര്‍ ഗാവി, ഡിഫന്റര്‍മാരായ അലജാന്ദ്രൊ ബാള്‍ഡെ, റൊണാള്‍ഡ് അരോഹൊ എന്നിവര്‍ പ്ലേയിംഗ് ഇലവനിലുണ്ടാവും. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, ഫ്രെങ്കി ഡിയോംഗ്, റഫീഞ്ഞ, യൂള്‍സ് കോണ്ടെ, പെഡ്രി, സെര്‍ജി റോബര്‍ടൊ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.
2023 October 27Kalikkalamtitle_en: Barcelona hosts Madrid in Bellingham’s 1st ‘clasico’