കൊച്ചി: ആതുരസേവന മേഖലയിൽ സംസ്ഥാനത്തുടനീളം സേവനകേന്ദ്രങ്ങളുമായി കർമ്മനിരതരായിരിക്കുന്ന സേവാഭാരതിയുടെ ആശ്രയ സേവാ കെയർ സെന്റർ എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. നഗരത്തിൽ രവിപുരം ക്ഷേത്രത്തിനെതിർവശം ചേലൂർ പുഷ്പക് അപ്പാർട്ട്മെന്റിനു സമീപമാണ് ആശ്രയയുടെ കാര്യാലയം.

വെള്ളിയാഴ്ച രാവിലെ 9.30യ്ക്ക് കെയർ സെന്റർ യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനം എറണാകുളം ചിന്മയാ മിഷനിലെ ആത്മീയാചാര്യൻ സംപൂജ്യ സ്വാമി സത്യാനന്ദസരസ്വതി ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
ദേശീയ സേവാഭാരതി എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷൻ ബി. വിജയകുമാർ, കൊച്ചി കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശശികല മേനോൻ, എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയും രവിപുരം തിരുവാതിര സമാജം പ്രസിഡന്റുമായ ഗൗരി ടീച്ചർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കിമോതെറാപ്പി, റേഡിയേഷൻ, ഡയാലിസിസ്, ബൈപാസ് സർജറി, ഓർഗൻ ട്രാൻസ്പ്ലാന്റേഷനുകൾ എന്നിവയിൽ കഴിയുന്ന നിർധനരായവർക്ക് സൗജന്യ സാന്ത്വനപരിചരണം ലഭ്യമാക്കുക എന്നതാണ് ആശ്രയ സെന്ററിന്റെ ലക്ഷ്യമെന്ന് സേവാഭാരതി ജനറൽ സെക്രട്ടറി ബിജു നാരായണൻ പറഞ്ഞു. ചടങ്ങുകൾക്ക് പി. എസ്. മണികണ്ഠൻ, യൂണിറ്റ് ജനറൽ സെക്രട്ടറി പ്രേംനാഥ് തുടങ്ങിയവർ  നേതൃത്വം നൽകി. 

By admin

Leave a Reply

Your email address will not be published. Required fields are marked *