കോഴിക്കോട് – ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി സി.പി.എം. സമസ്ത ഉൾപ്പെടെ വിവിധ സമുദായ സംഘടകളെ അടക്കം പങ്കെടുപ്പിച്ച് നവംബർ 11ന് കോഴിക്കോട് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അതിനിടെ, കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവന കോൺഗ്രസിന്റെ ഇസ്രായേൽ അനുകൂല നിലപാടിന്റെ പ്രതിഫലനമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. തരൂർ മുസ്‌ലിം ലീഗ് പ്രവർത്തകരെ അപമാനിച്ചുവെന്നും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ഫലസ്തീൻ ജനതയ്ക്ക് ഒപ്പം നിൽക്കണമെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.
2023 October 27Keralacpmpalastine rallytitle_en: CPM PALASTINE RALLY @ KOZHIKODE