വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം എത്രമാത്രമാണെന്നത് എടുത്തുപറയേണ്ടതില്ല. ഇഷ്ടപ്പെട്ട പല ഭക്ഷണപാനീയങ്ങളും ഇതിനായി ഒഴിവാക്കേണ്ടി വരാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് രാത്രി കിടക്കാൻ പോകും മുമ്പായി പാലിക്കാവുന്ന ചില ഡയറ്റ് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്.
അത്താഴം ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കാനുള്ള കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും നല്ലതല്ല.
അത്താഴം വൈകി കഴിക്കുന്നതും, വൈകി ഉറങ്ങുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് നല്ല ശീലമല്ല. കഴിയുന്നതും അത്താഴം നേരത്തെ കഴിക്കുക. അധികം വൈകാതെ ഉറങ്ങിയും ശീലിക്കണം. അത്താഴം കനത്തില്‍ കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം കാര്യമായ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം.
രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ചെയ്തുകൂടാത്തതാണ്. ഇനി, അഥവാ എന്തെങ്കിലും വേണമെന്ന് തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ കഴിക്കുക.