ബെയ്ജിംഗ്: മുൻ ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. 68 വയസായിരുന്നു. 10 വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു.
കഴിഞ്ഞ വർഷം അവസാനം വരെ ചൈനീസ് സർക്കാരിലും പാർട്ടിയിലെയും രണ്ടാമനായിരുന്നു ലീ. 2013 മുതൽ 2023 മാർച്ച് വരെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ചൈന സാമ്പത്തിക പ്രതിസന്ധി നേരിട്ട പലഘട്ടങ്ങളിലും നിർണായക ഇടപെടലുകൾ നടത്തി പ്രശംസനേടിയിട്ടുള്ള സാമ്പത്തിക വിദഗ്ധനാണ് ലീ.
1993 ൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ഫസ്റ്റ് സെക്രട്ടറിയായിട്ടായിരുന്നു രാഷ്‌ട്രീയ പ്രവേശനം. 1998 ൽ ഹെനാൻ പ്രവശ്യയിലെ ഗവർണറായി. 2002 ൽ ഹെനാൻ പ്രവിശ്യയുടേയും 2004ൽ ലിയോനിംഗ് പ്രവിശ്യയിലെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി. 2088 ലാണ് അദ്ദേഹം ചൈനയുടെ ഫസ്റ്റ് പ്രീമിയറായി നിയോഗിക്കപ്പെട്ടത്. 2013 ൽ പ്രധാനമന്ത്രിയായ ലീ 2023 മാർച്ച് വരെ സ്ഥാനത്ത് തുടർന്നു.