തൃശ്ശൂര്‍: സെന്‍ട്രല്‍ എക്‌സൈസ് സബ് ഇന്‍സ്‌പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോണ്‍ പോള്‍ റൊസാരിയോ(59)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരമായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സെന്‍ട്രല്‍ എക്‌സൈസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു.
മരണ കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.