മലമ്പുഴ: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു. ആർക്കും പരുക്ക് ഇല്ല. തിരുവനന്തപുരം തിരുവല്ലം പി. അഭിരാജിൻ്റെ മകൻ അപൂർവ്വ് (19 ) ഓടിച്ചിരുന്ന കാറാണ് മലമ്പുഴ കവിത ജങ്ങ്ഷനിലെ വളവിലെ പോസ്റ്റിലിടിച്ചത്.
മാത്തൂരിൽ നടക്കുന്ന റോളർ സ്കേറ്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിന് അച്ഛനും അമ്മയും സഹോദരിയുമൊത്ത് എത്തിയതായിരുന്നു അപൂർവ്. ഉച്ചക്ക് ശേഷം മലമ്പുഴ ഡാം കാണാൻ കാറെടുത്ത് ഒറ്റക്ക് ഓടിച്ചു വന്നതായിരുന്നു. 
റോഡിൻ്റെ ഈ വളവ് അപകടംപിടിച്ചതാണെന്നും യാതൊരു വിധ സൂചനാ ബോർഡുകളില്ലാത്തതിനാൽ അപകടം നിത്യസംഭവമാണെന്നും പലപ്പോഴും ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് പാടത്തേക്ക് വീഴാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 
സൂചനാ ബോർഡുകൾ, കൈവരികൾ എന്നിവ അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *