സ്കൂൾ പരീക്ഷ തീയതികളും രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും അടുത്ത് നിന്നുള്ള അഭ്യർത്ഥനകളും പരിഗണിച്ചു കൊണ്ട് , ബി എഫ് സി -കെ സി എ ഇന്ത്യൻ ടാലന്റ് സ്കാൻ 2023 മത്സരങ്ങൾക്കുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 7ആം തീയതി രാത്രി 10 മണി വരെ നീട്ടിയതായി കെസിഎ അധികൃതർ അറിയിച്ചു.
ഉത്ഘാടന ചടങ്ങിന്റെ തീയതിയും പുനഃക്രമീകരിക്കും പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, യോഗ്യരായ മത്സരാർത്ഥികളുടെ പ്രാഥമിക ലിസ്റ്റ് നവംബർ 9 ആം തീയതി രാത്രി 9 മണിക്ക് പ്രസിദ്ധികരിക്കും .
രക്ഷിതാക്കൾക്കും/മത്സരാർത്ഥികൾക്കും പ്രാഥമിക ലിസ്റ്റ് പരിശോധിച്ച് ലിസ്റ്റിലെ എന്തെങ്കിലും പിഴവുകളോ വീഴ്ചകളോ നവംബർ 11-ന് രാത്രി 9 മണിക്ക് മുൻപ് കെ സി എ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം . അന്തിമ ലിസ്റ്റ് നവംബർ 13ആം തീയതി രാത്രി 9 മണിക്കു പ്രസിദ്ധീകരിക്കും.പരിപാടിയുടെ ഷെഡ്യൂൾ നവംബർ 14 ആം തീയതി രാത്രി 10 മണിക്ക് പ്രഖ്യാപിക്കും.

BFC-KCA ദ ഇന്ത്യൻ ടാലന്റ് സ്കാൻ ഉദ്ഘാടന ചടങ്ങും ദേശഭക്തി ഗ്രൂപ്പ് ഗാന മത്സരവും നവംബർ 16 ആം തീയതി വൈകുന്നേരം 6:30 ന് കെ സി എ വി കെ എൽ ഓഡിറ്റോറിയത്തിൽ നടക്കും.
പുതുക്കിയ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കുകൾക്കും ദയവായി www.kcabahrain.com സന്ദർശിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ –  റോയ് സി. ആന്റണി (39681102/38984900) അല്ലെങ്കിൽ വൈസ് ചെയർമാൻ – ലിയോ ജോസഫ് (39207951), വൈസ് ചെയർമാൻ – വർഗീസ് ജോസഫ് (39300835) എന്നിവരുമായി ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *