ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ആരോപിച്ച് ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു പ്രത്യേക കോടതിക്ക് കത്തയച്ചു. തനിക്ക് അനുവദിച്ച ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങൾ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലും പരിസരത്തും ഒരുക്കണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അഭ്യർത്ഥന. വിജയവാഡ എസിബി കോടതി ജഡ്ജി ബി എസ് വി ഹിമ ബിന്ദുവിനാണ് ചന്ദ്രബാബു നായിഡു കത്തെഴുതിയത്. 
“എനിക്ക് നൽകിയിട്ടുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലും പരിസരത്തും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു,” – നായിഡു കത്തിൽ പറയുന്നു. 
നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് സെപ്റ്റംബർ ഒൻപതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.  ഇത് സംസ്ഥാന ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *