ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ചായ നല്‍കാന്‍ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 65കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. മകളും മരുമകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം.
അവധ് കിഷോര്‍ എന്നയാളാണ് ജീവനൊടുക്കിയത്. മകളോടും മരുമകളോടും ചായ തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ചായ വരാന്‍ വൈകിയതിനെത്തുടര്‍ന്ന് പിന്നീട് വഴക്കും വാ്കു തര്‍ക്കവുമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ അവധ് കിഷോര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് അവധ് കിഷോര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന്് ബന്ധുക്കള്‍ പറഞ്ഞു. അവധ് കിഷോറിന്റെ ഭാര്യ അവരുടെ വീട്ടിലാണ് താമസിക്കുന്നത്. വിവാഹിതയായ മകള്‍ അവധ് കിഷോറിനൊപ്പമാണ് താമസിച്ചിരുന്നത്.