കൊച്ചി: അമേരിക്കയിലെ പ്രമുഖ ഐസ്ക്രീം ബ്രാൻഡായ കോൾഡ് സ്റ്റോൺ ക്രീമറിയുടെ മൂന്നാമത്തെ ഔട്ട്ലെറ്റ് കൊച്ചി ജോസ് ജംഗ്ഷനിൽ ആരംഭിച്ചു. ബിംബിസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ
പി. എ അബ്ദുൽ ഗഫൂർ ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ദിവസേന പുതിയ ക്രീമുകൾ ഉപയോഗിച്ചും 100% വെജിറ്റേറിയനുമാണ് ഐസ്ക്രീം നിർമ്മിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ടോപ്പിംഗ്സും, ഫ്ളേവേഴ്സും ഉപയോഗിച്ച് മിൽക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്റീസ്, സൺഡേസ് എന്നീ വെറ്റികളിലാണ് ഐസ്ക്രീം ലഭ്യമാക്കുന്നത്. 75 രൂപ മുതലുള്ള ഐസ്ക്രീം ഉൽപ്പന്നങ്ങൾ ഈ ഷോറൂം വഴി ലഭ്യമാകും.
പാട്ടുപാടിയും, ഡാൻസ് ചെയ്തും ഉപഭോക്താക്കളെ വിസ്മയിപ്പിച്ചാണ് ഐസ്ക്രീം ക്രൂ തൽസമയം ഐസ്ക്രീം നിർമ്മിക്കുന്നത്. ടേബിൾസ് ഇന്ത്യയുടെ കീഴിലുള്ള യുഎസ് ഐസ്ക്രീം ബ്രാൻഡാണ് കോൾഡ് ക്രീമറി. ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്ലെറ്റാണ് ജോസ് ജംഗ്ഷനിൽ ആരംഭിച്ചത്, പനമ്പള്ളി നഗറിലും, കൊച്ചി, തിരുവനന്തപുരം ലുലു മാളുകളിലുമാണ് കേരളത്തിലെ മറ്റ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.
സൗദ ഗഫൂർ, ടേബിൾസ് വൈസ് പ്രസിഡന്റ് സാജൻ അലക്സ്, ടേബിൾസ് ഇന്ത്യ ജനറൽ മാനേജർ സുമന്ത ഗുഹ, ലുലു ഫിനാൾഷ്യൽസ് ഡയറക്ടർ മാത്യു വിളയിൽ, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമിറ്റത്തൊടി, ടേബിൾസ് ഡിജിഎം അരുൺ സി.എസ്. തുടങ്ങിയവർ പങ്കെടുത്തു.