കുവൈത്ത്: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും.
വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടും ഇസ്രായേൽ നരഹത്യക്കെതിരെ പ്രതിഷേധം അറിയിച്ചും കുവൈത്തിലെ സംഘടന നേതാക്കളും സാമൂഹിക സാംസ്കാരിക വ്യവസായ മേഖലയിൽനിന്നുള്ള പ്രമുഖരും പരിപാടിയിൽ പങ്കാളികളാകുമെന്ന് സംഘാടകര്അറിയിച്ചു.