അഗര്‍ത്തല: കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതി അറസ്റ്റില്‍. വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കാമുകന് ഒ്ളിവിലാണ്.
ധര്‍മ്മനഗര്‍ സബ്ഡിവിഷനിലെ ഫുല്‍ബാരിയില്‍ താമസിക്കുന്ന വിവാഹിതനായ 34കാരനായ നൂര്‍ ജലാലിനെ തേടിയാണ് യുവതിയെത്തിയത്. പാരമ്പര്യ ആയുര്‍വേദം പഠിക്കുന്ന ഇയാള്‍ ബംഗ്ലാദേശിലെ മൗലവി ബസാര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. 24 വയസുള്ള വിവാഹിതയായ യുവതിയുമായി പരിചയത്തിലായി പ്രണയത്തിലാകുകയായിരുന്നു.
ഇയാളെ വിവാഹം കഴിക്കാനാണ് യുവതി അതിര്‍ത്തി കടന്നെത്തിയത്. ഇരുവരും ഫുല്‍ബാരിയില്‍ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.