ബംഗളുരു: എഞ്ചിനീയറിംഗ് പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനുള്ള പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനി പരാജയപ്പെട്ടത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടി രണ്ടാം തവണയും പരീക്ഷയെഴുതിയിരുന്നു. എന്നാല്‍, രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതോടെ പെണ്‍കുട്ടി കടുത്ത മനോ വിഷമത്തിലായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ധരുടെ സഹായം തേടുക, വിളിക്കുക. ദിശ: 1056, 0471-2552056 )