ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇതിലെ വിറ്റാമിൻ സി മുഖചർമ്മം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും സഹായിക്കുന്നു.
ചർമ്മത്തെ നല്ലപോലെ ക്ലെൻസ് ചെയ്‌തെടുക്കാൻ ഉലുവ സഹായകമാണ്. ഇത് മുഖത്ത് പുരട്ടുന്നത് മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനും എണ്ണമയം മാറ്റി നല്ല ഫ്രഷ് ലുക്ക് നൽകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, മുഖത്ത് അഴുക്ക് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്, കുരുക്കൾ എന്നിവയെല്ലാം നീക്കി നല്ല ക്ലിയർ സ്‌കിൻ ടോൺ നൽകാൻ ഉലുവയ്ക്ക് കഴിയും.
ഉലുവ പേസ്റ്റും ഇളംചൂടുള്ള പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിന് ചെറുപ്പം നൽകുന്ന ഒന്നാണിത്.
ഉലുവയിൽ ധാരാളം വിറ്റമിൻസും പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. അതുപോലെ, ചർമ്മത്തിലെ കൊളാജൻ ഉൽപാദനം ത്വരിതപ്പെടുത്താനും ഉലുവ നല്ലതാണ്.
രണ്ട് ടേബിൾ സ്പൂൺ ഉലുവ കുതിർത്തത് അരച്ചെടുക്കണം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇവ നന്നായി മിക്‌സ്‌ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *