ബം​ഗ​ളൂ​രു: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ല​ങ്ക​ൻ ജ​യം. സ്കോ​ർ:- ഇം​ഗ്ല​ണ്ട് 156-10 (33.2), ശ്രീ​ല​ങ്ക 160-2 (25.4).
ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​നു ശ്രീ​ല​ങ്ക​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ ക​ണ​ക്കു​ക​ൾ പി​ഴ​ച്ചു. ജോ​ണി ബെ​യ​ർ​സ്റ്റോ (30), ഡേ​വി​ഡ് മ​ല​ൻ (28), ബെ​ൻ സ്റ്റോ​ക്സ് (43) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ല​ങ്ക​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ അ​ൽ​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​വ​രെ കൂ​ടാ​തെ മൊ​യി​ൻ അ​ലി​യും (15) ഡേ​വി​ഡ് വി​ല്ലി​യും (14) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.
ഏ​ഴ് ഓ​വ​റി​ൽ 35 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ്രീ​ല​ങ്ക​യു​ടെ ല​ഹി​രു കു​മാ​ര​യാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. മാ​ത്യൂ​സും ര​ജി​ത​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും പി​ഴ​തു.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്കാ​യി പ​തും നി​സ​ങ്ക​യും സ​ദീ​ര സ​മ​ര​വി​ക്ര​മ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 83 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 77 റ​ണ്‍​സു​മാ​യി നി​സ​ങ്ക പു​റ​ത്താ​കാ​തെ നി​ന്നു. സ​മ​ര​വി​ക്ര​മ പു​റ​ത്താ​കാ​തെ 65 റ​ണ്‍​സെ​ടു​ത്തു. കു​ശാ​ൽ പെ​രെ (4), കു​ശാ​ൽ മെ​ൻ​ഡി​സ് (11) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ല​ങ്ക​യ്ക്കു ന​ഷ്ട​മാ​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഡേ​വി​ഡ് വി​ല്ലി​ക്കാ​ണ് ര​ണ്ട് വി​ക്ക​റ്റും.
ജ​യ​ത്തോ​ടെ ശ്രീ​ല​ങ്ക പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ല് പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഒ​രു ജ​യം മാ​ത്ര​മു​ള്ള ഇം​ഗ്ല​ണ്ട് ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *