കളമശേരി: റോഡിലൂടെ നടന്നുപോയ യുവാവിന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു. കളമശേരി പള്ളിലാങ്കര പൈപ്പുലൈന്‍ റോഡില്‍ താമസിക്കുന്ന തളവാഞ്ചേരി രതീഷി(33)ന്റെ മൂന്നര പവന്റെ മാലയാണ് കവര്‍ന്നത്.
ബുധനാഴ്ച രാവിലെ 5.40നാണ് സംഭവം. പള്ളിലാങ്കര റോഡിലൂടെ നടന്നുപോകുകയായിരുന്ന രതീഷിന്റെ പിന്നിലൂടെ ബൈക്കിലെത്തിയ രണ്ടു പേരാണ് മാല കവര്‍ന്നത്. മോഷ്ടാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. കറുത്ത ഹോണ്ട ബൈക്കിന്റെ നമ്പര്‍പ്ലേറ്റില്‍ നമ്പര്‍ എഴുതിയിരുന്നില്ല. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു.