തിരുവനന്തപുരം: റിവ്യൂ വഴി സിനിമയെ തകർക്കുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. റിലീസ് ചെയുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകൾ വരുന്നു. നെഗറ്റീവ് വരുന്നതോട് കൂടി കളക്ഷൻ കുറയുന്നു. വ്യവസായം നിലനിൽക്കണമെങ്കിൽ ചില നടപടികൾ എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വിഷയം കോടതിയുടെ മുന്നിൽ ആണെന്നും മന്ത്രി പറഞ്ഞു. വിനായകൻ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. അത് കലാകാരന്റെ കലാപ്രകടനമായി കണ്ടാൽ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആ പ്രകടനം പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നും മന്ത്രി കൂട്ടിച്ചേർത്തു