കൂത്താട്ടുകുളം: കിഴകൊമ്പില്‍ തമിഴ്‌നാട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിന്‍സ് രൂപനെ(53)യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ബില്‍ഡിങ് കോണ്‍ട്രാക്ടറായ ഇയാള്‍ കിഴകൊമ്പ് കരിപ്പാല്‍ ഭാഗത്ത് വടക്കേടത്ത് രാധാകൃഷ്ണന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് വീട്ടുടമ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കാണുന്നത്.
പ്രിന്‍സ് രൂപന്‍ കുടുംബവുമായി പിണങ്ങി നാലു വര്‍ഷമായി ഈ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.