ഡല്‍ഹി: എഐസിസി ന്യൂനപക്ഷ വകുപ്പ് വൈസ് ചെയർമാനായി ഡി.കെ ബ്രിജേഷിനെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നിയമിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
മഹാരാഷ്ട്രയിൽ നിന്നുള്ള എംപിയായ ഇമ്രാൻ പ്രതാപഗർഹിയാണ് ചെയർമാൻ. കേരള സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. കർണാടകയിൽ നിന്നുള്ള കെപിസിസി അംഗമാണ്.
കേരള സ്റ്റുഡന്റ്‌സ് യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളായ അഡ്വ. കെ.ഡി ദേവസ്യയുടെയും റോസമ്മയുടെയും മകനാണ് തലശ്ശേരി കൈതക്കേൽ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കർണാടക യൂത്ത് കോൺഗ്രസ് കോ-ഓർഡിനേറ്ററായിരുന്നു.
സംഘടനാ തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വകുപ്പിന്റെ നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക പിസിസി ന്യൂനപക്ഷ വകുപ്പിന്റെ മുൻ വൈസ് ചെയർമാനായിരുന്നു.