മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ” മധുര മനോഹര കോഴിക്കോടൻ ഓണം ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.

ഗ്രുഹാതുര സ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകളും,വിവിധ കലാപരിപാടികളും,  വിഭവസമൃദ്ധമായ കോഴിക്കോടൻ ഓണസദ്യയും ” മധുര മനോഹര കോഴിക്കോടൻ ഓണം ” ഗംഭീരമാക്കി.

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ, പ്രസിഡന്റ്‌ ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ മുസ്തഫ കുന്നുമ്മൽ,മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വൈസ് പ്രസിഡന്റു മാരായ പ്രജി ചേവായൂർ, പ്രീജിത്ത് കെ. പി, ജോയിന്റ് സെക്രട്ടറി മാരായ ശ്രീശൻ നന്മണ്ട, രഞ്ജിത്ത് പേരാമ്പ്ര വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ, ജോയിന്റ് കൺവീനർ മാരായ നീന ഗിരീഷ്, ശ്രീലത പങ്കജ്, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടി കൾക്ക് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *