മലപ്പുറം : മദ്യനിരോധന സമിതി മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെൽഫെയർ സംഘം സമരപ്പന്തൽ സന്ദർശിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ഇ സി ആയിഷ ഉദ്ഘാടനം നിർവഹിച്ചു. 
പ്രകടനപത്രികയിലടക്കം മദ്യത്തെ ഘട്ടമായി ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ, യഥേഷ്ടം മദ്യം ഒഴുക്കുന്ന ജനവഞ്ചന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഇ സി ആയിഷ പറഞ്ഞു.
ഡോ: വിൻസന്റ് മാളിയേക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ,  ഇബ്രാഹിംകുട്ടിമംഗലം അഡ്വക്കറ്റ് സുജാത വർമ്മ, മജീദ് മാടമ്പാട്ട്, പത്മിനി ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി മെഹബൂബ് റഹ്മാൻ, പി പി മുഹമ്മദ്, സെയ്താലി വലമ്പൂർ, സദറുദ്ധീൻ മലപ്പുറം എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *