കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ എന്നിവ ഉള്ളവരിലും ഫാറ്റി ലിവർ കാണുന്നു. ചില ഭക്ഷണങ്ങൾ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
പച്ചക്കറികൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നു. ഫെെബർ,വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് വിവിധ രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും.
സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ളവർക്ക് വെളുത്തുള്ളിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഗുണം ചെയ്യും. മറ്റൊന്ന് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വെഴുത്തുള്ളി സഹായിക്കും.