പൂവാര്‍: മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുപുറം ക്രൈസ്റ്റ് വില്ലയില്‍ ശാന്തീഷ് കുമാറി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വീടിനുള്ളിലെ തറയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂവാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.