കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, പുതിയ നോക്കിയ 105 ക്ലാസിക് അവതരിപ്പിച്ച് വിപണിയിലെ മുന്‍നിര ഫീച്ചര്‍ഫോണ്‍ നിര വിപുലീകരിച്ചു. സമാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ തന്നെ യുപിഐ പേയ്‌മെന്റുകള്‍ നടത്താമെന്നതാണ് 999 രൂപ പ്രാരംഭ വിലയുമായി എത്തുന്ന ഈ ക്ലാസിക് മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്‍ബില്‍റ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോണ്‍ വരുന്നത്.
 പുതിയ നോക്കിയ 105 ക്ലാസിക്കിനൊപ്പം വിപണിയിലെ മുന്‍നിര ഫീച്ചര്‍ഫോണ്‍ നിര അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു.
1000 രൂപയില്‍ താഴെയുള്ള സെഗ്‌മെന്റില്‍ സവിശേഷതകള്‍ നിറഞ്ഞ നോക്കിയ 105 മോഡലിലൂടെ, ഡിജിറ്റല്‍ ഭിന്നിപ്പ് ഒഴിവാക്കാനും എല്ലാവര്‍ക്കും സാമ്പത്തിക പ്രവേശനം സാധ്യമാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടി, വയര്‍ലെസ് റേഡിയോ, 800 എംഎഎച്ച് ബാറ്ററി, കീമാറ്റിലെ ഓരോ ബട്ടണുകള്‍ക്കിടയിലും വിശാലമായ സ്‌പെയ്‌സിങ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ സിം, ചാര്‍ജറോടുകൂടിയും അല്ലാതെയും നാലുവേരിയന്റുകളിലായി ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളില്‍ നോക്കിയ 105 ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *