റിയാദ് : കേളി കലാ സാംസ്കാരിക വേദി – കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്കായി ‘നവകേരള നിർമ്മിതിയും, പ്രവാസികളും’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഓൺലൈൻ രചനാ മത്സരം നടത്തുന്നു. വിജയികൾക്ക് ക്യാഷ്പ്രൈസും, മെമെന്റോയും നൽകുന്നു.
രചനകൾ അയക്കേണ്ട ID kelisamskarikamcc@gmail.com
രചനകൾ സ്വീകരിക്കുന്ന അവസാന തിയതി 2023 നവംബർ 15
നിബന്ധനകൾ :
200 വാക്കിൽ കവിയാതെ മലയാളത്തിൽ എഴുതിയ രചനകളായിരിക്കണം
മുമ്പ് ഏതെങ്കിലും തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല
മത്സരിക്കുന്നവർ സൗദി അറേബ്യയിലുള്ള പ്രവാസി മലയാളികൾ ആയിരിക്കണം
വിശദ വിവരങ്ങൾക്ക് ഷാജി റസ്സാഖ് (0535306310) എന്നവരുടെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു,