പൂത്തോട്ട: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ കലോൽസവ വേദിയായ പൂത്തോട്ട കെ.പി.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഇ.എൻ മണിയപ്പൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഡെലീന രാജു രൂപകൽപ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എ.ഡി, സെക്രട്ടറി അരുൺ കാന്ത്, തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ രശ്മി, ഹെഡ്മാസ്റ്റർ അനൂപ് സോമരാജ്, പ്രിൻസിപ്പാൾ സ്വപ്ന വാസവൻ, പിടിഎ പ്രസിഡന്റ് കെ.എൻ മോഹനൻ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ പ്രസന്ന ജോൺ, ജോളി.പി തോമസ്, മുജീബ് കെ.എസ്, ഇ.പി യേശുദാസ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ മാത്യു വി.യു, റെജി എം.എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.