ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കുപ്വാരയിലെ മച്ചില്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം തകര്‍ത്തത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.