കൊച്ചി: ജനസുരക്ഷാ പദ്ധതികള്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ വിപുലമാക്കാന്‍ ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്ക് മാനേജര്‍മാരുടെ ശില്‍പശാല സംഘടിപ്പിച്ചു.
പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന എന്നീ പദ്ധതികള്‍ അര്‍ഹരായ പരമാവധി ജനങ്ങളില്‍ എത്തിക്കാനായാണ് 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുള്ള ലീഡ് ജില്ലാ മാനേജര്‍മാരുടെ ശില്‍പശാല സംഘടിപ്പിച്ചത്.
ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് കുമാര്‍ ഗോയല്‍, എസ്ബിഐ മാനേജിങ് ഡയറക്ടര്‍ (ആര്‍ബി ആന്റ് ഒ) അലോക് കുമാര്‍ ചൗധരി, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി സി സാബൂ തുടങ്ങിയവര്‍ സംബന്ധിച്ചു.