തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റാകും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് നിർദേശിച്ചത്.
നിലവിലെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപാലന്റെ കാലാവധി നവംബറിൽ അവസാനിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹിയും യുഡിഎഫ് ഭരണകാലത്ത് യുവജന വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു പ്രശാന്ത്.