മലപ്പുറം: മലപ്പുറം ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ്.
കേസുകളുടെ എണ്ണത്തിൽ ആധിക്യമില്ല. ജനസാന്ദ്രതക്ക് ആനുപാതികമായ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. ബാലമിത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്.
രോഗ ലക്ഷണങ്ങൾ കാണുന്നവർ ചികിത്സ തേടണം. രോഗികളെ നേരത്തെ കണ്ടെത്തുന്നത് ഗുണപ്രദമാകും. പൂർണ്ണമായും സുഖപ്പെടുന്ന അസുഖമാണ്. രോഗം സ്ഥിരീകരിച്ച ആരുടെയും ആരോഗ്യ സ്ഥിതി മോശമല്ലെന്നും ഡിഎംഒ അറിയിച്ചു.