തിരുവനന്തപുരം: ദുരന്തങ്ങളെ ഫലപ്രദമായി അതിജീവിക്കുന്നതിന്      സംസ്ഥാനത്തെ നഗരപ്രദേശങ്ങളുടെ ആസൂത്രണം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ലോക ബാങ്കിന്റെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും പിന്തുണയോടെ റീ ബിൽഡ് കേരള നടപ്പിലാക്കുന്ന പ്രോഗ്രാം ഫോർ റിസൾട്സ് (പി ഫോര്‍ ആര്‍) പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി. 
ദുരന്തസാധ്യത തിരിച്ചറിഞ്ഞുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് നഗര തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ പ്രക്രിയയില്‍ നേരിട്ട് ഉള്‍പ്പെടുന്നവര്‍ എന്നിവർക്കായി വിപുലമായ പരിശീലന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. 
പരിശീലന പരിപാടിയിൽ റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന രീതി, കാലാവസ്ഥാ വ്യതിയാന തയ്യാറെടുപ്പുകൾ, പ്രാദേശിക തലത്തിലുള്ള ദുരന്ത ലഘൂകരണ തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 
റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം കിലയുമായി ചേർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (കെഎസ്‌ഡിഎംഎ), തദ്ദേശ സ്വയം ഭരണ വകുപ്പ് പ്ലാനിംങും സംയുക്തമായാണ് നടത്തുന്നത്.
പമ്പാ നദീതടപ്രദേശത്ത് ഉള്‍പ്പെട്ടുവരുന്ന ആലപ്പുഴ, അടൂർ, പത്തനംതിട്ട, മാവേലിക്കര, ഹരിപ്പാട്, കായംകുളം, പന്തളം, ചങ്ങനാശ്ശേരി, തിരുവല്ല നഗരസഭകളിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയുമാണ് പരിശീലന പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. 
പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന് നിർവ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഐഎഎസ് അധ്യക്ഷത വഹിച്ചു. 
കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുരിയാക്കോസ്, പത്തനംതിട്ട, അടൂർ, തിരുവല്ല, ചെങ്ങന്നൂർ  നഗരസഭകളുടെ ചെയർപേഴ്‌സൺമാരായ അഡ്വ. സക്കീർ ഹുസൈൻ, ദിവ്യ റെജി മുഹമ്മദ്, അനു ജോർജ്, സൂസമ്മ എബ്രഹാം, ഹരിപ്പാട് നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, ചീഫ് ടൗൺ  പ്ലാനർമാരായ പ്രമോദ് കുമാർ സിപി, പ്രശാന്ത് എച്ച്, കില അർബൻ ചെയർ പ്രൊഫസർ ഡോ. അജിത് കാളിയത്ത്, അഡീഷനൽ ചീഫ് ടൗൺ പ്ലാനർ രാജേഷ് പിഎൻ, വിവിധ നഗരസഭകളിലെ ജന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *