ജിദ്ദ : മലപ്പുറം ജില്ല കെഎംസിസി തൃതല സംഘടന തിരഞ്ഞെടുപ്പ് പുല്പറ്റ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ഷറഫിയ്യ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ സംഗമത്തിൽ ഹബീബ് വളമംഗലം റിപ്പോർട്ട് അവതരിപ്പിച്ചു.
കരിയ ഇടത്തിൽ പള്ളിയാളിയുടെ ഖുർആൻ പാരായണത്തോടുകൂടി ആരംഭിച്ച പരിപാടി മുഹമ്മദലി പൂക്കുളത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി വി വി അഷറഫ് ഉത്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ താങ്ങും തണലുമാണ് കെഎംസിസിയെന്നും എല്ലാവരും ഈ മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ, മണ്ഡലം കെ.എം.സി.സി ട്രഷറർ നൗഫൽ തൈക്കാട്ട് എന്നിവർ ആശംസകൾ നേർന്നു
പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് മുഹമ്മദലി പൂക്കളത്തൂ, ജനറൽ സെക്രട്ടറി ഹബീബ് വളമംഗലം, ട്രഷറർ റസാക്ക് ഒളമതിൽ എന്നിവരെ തെരെഞ്ഞത്തു. വൈസ് പ്രസിഡണ്ടുമാർ എടി ബാവ തങ്ങൾ, ഷബീർ അലി വാളപ്ര, അബൂബക്കർ ടി പി. മുജീബ് ഇളയോടത്ത് എന്നിവരെയും സെക്രട്ടറിമാരായി സൈതലവി ടി. പി (ഓർഗനൈസിംഗ്), നൗഷാദ് പാലക്കാട് (പബ്ലിക് റിലേഷൻ), മസൂദ് തോട്ടേക്കാട് (വെൽഫയർ), അബ്ദുറസാഖ് പാലാട്ട് (ജോയിൻ സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഉപദേശക സമിതി ഭാരവാഹികളായി ചെയർമാൻ ഹനീഫ വളപ്ര, മെമ്പർമാരായി മുനീർ എ എം ഷബീറലി, പൂക്കോട്ൻഎന്നിവരെയും തിരഞ്ഞെടുത്തു.
മുസ്തഫ ആനക്കയം റിട്ടേണിംഗ് ഓഫീസറായും ബഷീർ കോഡൂർ നിരീക്ഷകനായും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുഹമ്മദലി പൂക്കളത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹബീബ് വളമംഗലം സ്വാഗതവും എംസി റസാഖ് നന്ദിയും പറഞ്ഞു.