റിയാദ് – ടൈസന്‍ ഫുറിയും മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്റ്റാര്‍ ഫ്രാന്‍സിസ് എന്‍ഗാനുവും തമ്മിലുള്ള ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടത്തിന് റിയാദ് ഒരുങ്ങി. അഞ്ച് കോടി ഡോളര്‍ പ്രൈസ് മണിക്കായി ശനിയാഴ്ചയാണ് മത്സരം. റിയാദ് സീസണിന്റെ തുടക്കമായാണ് മത്സരം. 10 റൗണ്ടുള്ള പോരാട്ടം ഡബ്ല്യു.ബി.സിയുടെ ഔദ്യോഗിക പോരാട്ടമായി തന്നെയാണ് നടത്തുന്നത്. ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ലോക ചാമ്പ്യനാണ് ഫുറി. തോറ്റാലും കിരീടം നഷ്ടപ്പെടില്ല.
യു.എഫ്.സിയിലെ വേറിട്ട പോരാളിയാണെങ്കിലും എന്‍ഗാനുവിന് അധികമാരും സാധ്യത കല്‍പിക്കുന്നില്ല. അവസാന യു.എഫ്.സി മത്സരം രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇതുവരെ ബോക്‌സിംഗ് പോരാട്ടത്തിന് ഇറങ്ങാതെയാണ് എന്‍ഗാനു ലോക ഹെവിവെയ്റ്റ് ചാമ്പ്യനെ നേരിടുന്നത്.
2023 October 25Kalikkalamtitle_en: Fury fight against former UFC star Francis Ngannou