മദീന ജീവിതകാലത്താണ് നജ്റാനിലെ ക്രൈസ്തവ സമൂഹത്തെ പ്രതിനിധികരിച്ച് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ അറുപതു പേരടങ്ങുന്ന സംഘo പ്രവാചകനെ (സ ) കാണാനെത്തിയത്. സംസാരം കഴിഞ്ഞ ശേഷം പൂരഹിതന്മാരും നേതാക്കന്മാരും ഉൾകൊള്ളുന്ന ആ സംഘത്തിന് തന്റെ മസ്‌ജിദിൽ പ്രാർത്ഥന നിർവഹിക്കാൻ പ്രവാചകൻ അനുവാദം നെൽകി. ഇസ്ലാമും ക്രൈസ്തവതയും തമ്മിലുള്ള പ്രതേക ബന്ധം ഊന്നി പറയുക ആയിരുന്നു പ്രവാചകൻ.
രണ്ടും അബ്രഹാമിക്ക് പാരമ്പര്യത്തിലുള്ള മതങ്ങൾ ആണ് ഏത് ഒരു വിഭാഗത്തിന്റെയും മത സ്വാതന്ത്ര്യം പ്രധാനമാണെന്ന് അത് സംരക്ഷിക്കപ്പെടേണ്ടടത് ഉണ്ടെന്നും ഈ സംഭവം വ്യക്തമാക്കുന്നു. ക്രൈസ്തവർക്ക് അവരുടെ മതനുഷ്‍ടനങ്ങൾ നിർവഹിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നതോടപ്പം തന്നെ, അവരുടെ ചർച്ചുകളും മറ്റു മത സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് കൂടി നൽകുകയാണ് പ്രവാചകൻ ഈ പ്രവർത്തിലൂടെ ചെയ്തത്. മക്കയിൽ വിജയശ്രീലാളിതനായി തിരിച്ച് എത്തിയപ്പോൾ പ്രവാചകൻ ചെയ്തതും ഇതു തന്നെയാണ്. സകല ശത്രുക്കൾക്കും അദ്ദേഹം മാപ്പ് കൊടുത്തു.
പ്രവാചകനെതിരെ യുദ്ധങ്ങൾക്ക് നേതൃത്വം കൊടുത്ത അബു സുഫിയാനും ഉഹുദ് യുദ്ധത്തിൽ പ്രവാചകന്റെ പ്രിയങ്കരനായ പിതൃ സഹോദരൻ ഹംസ (റ )യെ കൊലപ്പെടുത്താൻ വഹ്ഷി എന്നാരാളെ പറഞ്ഞു വിടുകയും ഹംസ (റ )രക്തസാക്ഷിയായപ്പോൾ അദ്ദേഹത്തിന്റെ ശരീരം കുത്തി കീറി വികൃതമാക്കുകയും ചെയ്ത ഹിന്ദും കൂട്ടത്തിൽ ഉണ്ടായിരുന്നു.തിരു നെബിയുടെ ജീവിതത്തിൽ വിട്ടുവീഴ്ചകളുടെ മഹാ മാതൃകകൾ നിരവധി കണ്ടെത്താം.
പിറന്നു വീണ നാട്ടിൽ നീണ്ട 13 വർഷം കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു അതിൽ തന്നെ മൂന്നു വർഷം അബു താലിബു മലഞ്ചേരുവിലെ പച്ചിലകളും തോലിൻ കഷണങ്ങളും തിന്ന് നരകയാതനയിൽ കഴിയേണ്ടി വന്ന ജീവിതം. അതിനെല്ലാം ഒടുവിൽ എല്ലാം വിട്ടറിഞ്ഞു മടിനയിലേക്ക് പലായാനം ചെയേണ്ടി വന്ന സന്ദർഭം. അവിടെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാതെ ഉള്ള തുടർച്ചയായ പോരാട്ടങ്ങൾ. അവയിലെക്കയും പൊലിഞ്ഞു പോയ ഉറ്റവരുടെയും ഉടയവരുടെയും ജീവനുകൾ എല്ലാ കടമ്പകൾക്കും സഹാസങ്ങൾക്കും ഒടുവിൽ വിജിഗീഷുവായി മക്കയിൽ തിരിച്ചത്തിയ നിമിഷങ്ങൾ.
പ്രവാചകനോട് കടുത്ത ശത്രുത പുലർത്തിയിരുന്ന മക്ക നിവാസികൾക്ക് ലോകം മൊത്തം കുടുസ്സായി അനുഭവപ്പെടുകയും അവർ എലികുഞ്ഞുകളെ പോലെ വിറ കൊള്ളുകയും ചെയ്ത അവസരം. മക്ക വിജയത്തിന്റെ ദിവസം നെബി തിരുമേനി ചോദിച്ച ഒരു ചോദ്യം ഉണ്ട് ‘ഞാൻ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്? അവർ പറഞ്ഞു ‘നല്ലത് മാത്രം… അങ്ങു മാന്യനായ സഹോദരൻ.. മാന്യനായ സഹോദരന്റ മകൻ..’അപ്പോൾ തിരു നെബി അവരോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഇന്ന് നിങ്ങൾക്ക് മേൽ യാതൊരു പ്രതികാരവും ഇല്ലാ പൊയ്ക്കോളൂ നിങ്ങൾ സ്വാതന്ത്രരാണ്.
ഏറ്റവും നൂതനമായ ആയുധങ്ങൾ കൊണ്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികൾ ആയ ആയിരകണക്കിന് മനുഷ്യരെ നിഷ്ടുരമായി കൊല ചെയ്യുന്ന ആധുനിക കാലത്തു പ്രവാചകൻ കാണിച്ച മാതൃക എത്ര മഹത്തരമാണ്. പ്രവാചക ജീവിതത്തിന്റെ മഹിതമായ മാതൃകകൾ ജീവിതതിലുടനീളം പാലിച്ചു കൊണ്ട്ലോകത്തിനു മുഴുവൻ കാരുണ്യമായി നില കൊള്ളാൻ സത്യ വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. അതിലുടെ ആണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടടത്. നാവു കൊണ്ടുടും കർമം കൊണ്ട് സത്യത്തിനു സാക്ഷി ആവുക. കാരുണ്യവും വിട്ടു വീഷ്ചയും അന്യo നിൽക്കുന്ന ആധുനിക യുഗത്തിൽ നബി (s)യുടെ കാരുണ്യത്തെയും വിട്ടു വീഴ്ചയെയും കുറിച്ച് പ്രചരിപ്പിക്കണ്ടടത് അനിവാര്യമാണ്.
സർവ്വലോകർക്കും അനുഗ്രഹ്‌മായിട്ടാണ് താങ്കളെ ഞാൻ നിയോഗിച്ചത് എന്നാണ് വിശുദ്ധ ഖുർആൻ പ്രവാചകനെ പരിചയപെടുത്തുന്നത് മനുഷ്യർ മാത്രം അല്ല, സർവജീവ ജാലങ്ങളും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അങ്ങേയാറ്റത്തെ കാരുണ്യം ആണ് പ്രവാചകൻ (സ ) കാണിച്ചത്. പ്രവാചകൻ പഠിപ്പിച്ചു നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കു ആകാശിത്തിൽ ഉള്ളവർ നിങ്ങളോട് കരുണ കാണിക്കും ‘കാരുണ്യത്തിന്റെ നിറ കുടമായിരുന്നു പ്രവാചകൻ. വ്രദ്ധരോട് കുട്ടികളോടും സ്ത്രീകളോടും അവശരോട് എല്ലാം ആ നിർമലമായ ഹൃദയം അങ്ങേഅറ്റാത്തെ കാരുണ്യത്തോടെ പെരുമാറുക ഉണ്ടായി വലിയവരോട് ആദരവ് പ്രകടിപ്പിക്കാത്തവരും കുട്ടികളെ ബഹുമാനിക്കാത്തവരും നമ്മിൽ പെട്ടവൻ അല്ല എന്ന് റസൂൽ (സ )ഉണർത്ഥിക്കൊണ്ടേയിരുന്നു.
നബി (സ )ഒരു ദിവസം പേര കുട്ടികൾ ആയ ഹാസനെയും ഹുസൈനെയും ചുംബികുകയും പിടിച്ചു മടിയിൽ ഇരുത്തുകയും ചെയ്ത രംഗം തമീം ഗോത്രകാരനായ അൽ അക്‌റഅ ഇബ്നു ഹാബിസ് കണ്ടപ്പോൾ അദ്‌ഭുതത്തോടെ ഇങ്ങനെ പറഞ്ഞു. എനിക്ക് പത്തു മക്കൾ ഉണ്ട് ഞാൻ അവരിലൊരാളെയുo ഞാൻ ഇതു വരെ ചുബിച്ചിട്ട് ഇല്ല. ഉടനെ പ്രവാചകൻ അയാളുടെ നേർക്കു നോക്കി ഇങ്ങനെ പ്രതിവചിച്ചു. കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയും ഇല്ല നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അള്ളാഹു കാരുണ്യത്തെ പിശുത്തെടുത്തു കളഞ്ഞെങ്കിൽ എനിക്കതു തിരിച്ചു തരാൻ കഴിയുമോ ഒരിക്കൽ ഒരു യാത്രയിൽ അനുയായികൾ രണ്ടു പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട് വന്നു ഉടനെ തള്ള പക്ഷി പറന്നുവന്ന് അവരുടെ മുമ്പിൽ നിന്ന് ചിറകടിക്കാൻ തുടങ്ങി.
ഇതു കണ്ടാ റസൂൽ ( സ )അവരോട് പറഞ്ഞു. ആരാണി തള്ള പക്ഷിയെ നോവിക്കുന്നത് അതിന്റ കുഞ്ഞുങ്ങളെ അതിനു മടക്കി കൊടുക്ക്. മാറ്റാരിക്കൽ ഒരു ഒട്ടകം നിറഞ്ഞ കണ്ണുകൾ ആയി നബിയുടെ മുൻപിൽ വന്നു നിന്ന് അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു ആരുടെ താണ് ഈ ഒട്ടകം? പ്രവാചകൻ (സ ) ചോദിച്ചു അപ്പോൾ ഒരു അൻസാരി യുവാവ് അല്ലാഹുവിന്റെ പ്രവാചകരെ അത് എന്റെ ആണ് എന്ന് പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു തിരു നബി അയാളെ ഇങ്ങനെ ഉപദേശിച്ചു അള്ളാഹു നിന്റെ ഉടമയിൽ ആക്കി തന്ന ഈ മൃഗതിന്റെ കാര്യത്തിൽ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ? നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നു എന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ട് ഉണ്ട്.’
എത്ര ദയവായപോടും കാരുണ്യത്തോടും ആണ് ജീവജാലങ്ങൾടക്കം പ്രവാചകന്റെ (സ )പെരുമാറ്റം. പ്രവാചകൻ (സ )കൗമാരഹൃദയത്തെ എത്ര വിദഗ്ധമായാണ് കീഴ്പ്പെടുത്തിയത് നബി ചരിത്രത്തിലെ അവിസ്മരണിയ നാമം ആണ് അനസ് ഇബ്നു മാലിക്. മാതാവ് ഉമ്മു സുലൈo മുല കുടി പ്രായം കഴിയുന്നതിനു മുൻപ് ശഹാദത്തു കലിമ പഠിപ്പിച്ചു. കാതുകളിൽ പ്രവാചക ചരിത്രം കേൾപ്പിച്ചു. പ്രവാചകനെ പരിചരിച്ചു പുണ്യം നേടാനും തിരുമുഖത്തു നിന്ന് അമൂല്യ വിജ്ഞാനം കരസ്ഥമാക്കാനും വേണ്ടി പത്താം വയസ്സിൽ മാതാവ് അനസിനെ തിരു സന്നിധിയിൽ സമർപ്പിച്ചു.
നബി (സ )അനസിന്റെ നെറ്റി തടത്തിൽ ഉമ്മ വെച്ച് കൈകൾ ആകാശത്തേക്ക് ഉയർത്തി ഇപ്രാകാരം പ്രാർത്ഥിച്ചു “അല്ലാഹുവേ ഇവന് സമ്പത്തും സമാധാനവും വർധിപ്പിക്കണേ പാപങ്ങൾ പൊറുത്തു കൊടുക്കണേമേ “വാത്സല്യനിധിയായ ഒരു പിതാവിനെ പോലെ ഉള്ള പ്രവാചകന്റെ സ്നേഹവും പ്രാർത്ഥനയും ആ കൗമാര ഹൃദയത്തെ കിഴ്പെടുത്തി. ജീവിതത്തിൽ അന്നേ വരെ അനുഭവിക്കാത്ത സ്നേഹവാത്സല്യം ആ മനസ്സിനെ പുളകം കൊള്ളിച്ചു. രാപകൽ ഭേദമന്യേ അനസ് പ്രവാചകനെ അനുഗമിച്ചു. നാട്ടിലും മറുനാട്ടിലും സേവകനായി സഞ്ചരിച്ചു ഭക്ഷണത്തിലും ശിക്ഷണത്തിലും തിരുനബി ആ ബാലനെ ഒപ്പം ഇരുത്തി അറിയാത്തത് പലതും പറഞ്ഞു പഠിപ്പിച്ചു രണ്ട് പേരും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചു. ശിക്ഷയും ശകാരവും എന്തെന്ന് അറിയാതെ പ്രവാചക സ്നേഹത്തിന്റെ കാഞ്ചന വലയത്തിൽ അനസിന്റെ കൗമാരം തളിരിട്ട്. ആ തിരു സന്നിധിയിൽ നിന്ന് അനസ് ഇബിന് മാലിക് എന്ന വിശ്വ പണ്ഡിതൻ ഉദയം കൊണ്ട്.
കൗമാര മനസ്സിനെ കീഴ്പ്പെടുത്തിയ പ്രവാചക സമീപനത്തെ അനസ് കണ്ണിരോടെ അനുസ്മരിച്ചു. ഞാൻ നബിയെ പത്തു കൊല്ലം പരിചരിച്ചു എന്റെ അബദ്ധങ്ങളിൽ അദ്ദേഹം ഒരിക്കൽ പോലും നീരസം പ്രകടിപ്പിച്ചില്ല. എന്റെ വീട്ടുകാർ എന്നെ കുറ്റപ്പെടുത്തുമ്പോൾ പോലും എന്തിനു ആണ് അവനെ ഇങ്ങനെ ഒക്കെ കുറ്റം പറയുന്നത് എന്ന് അദ്ദേഹം ചോദിക്കും.”
(ലേഖനം തയാറാക്കിയത് ചന്ദ്രിക ദിനപത്രം കായംകുളം ചീഫ് ലേഖകൻ ഐ അബ്ദുൽ വാഹിദ് കൂട്ടേത്ത്)