കണ്ണൂര്‍: പെരിങ്ങോം കങ്കോലിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതക കാരണം വ്യക്തമല്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.