ബഹ്റൈന്‍: ബഹ്റൈനിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റായ മർഹബ സൂപ്പര്‍ മാർക്കറ്റിന്റെയും ദുബയ് സൂപ്പർ മാർക്കറ്റിന്റെയും മാനേജർ ആയിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരൻ (70) നാട്ടില്‍ നിര്യാതനായി. 49 വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്നു. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2016 ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിരുന്നു.
ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റിന്റെ മാനേജരായും ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്. അലി ബിൻ ഇബ്രാഹിം കമ്പനിയുടെ സെക്രട്ടറിയുമായിരുന്നു. മുൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.
കാരയില്‍ ശശിധരന്‍റെ നിര്യാണത്തില്‍ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയും അനുശോചിച്ചു.