വണ്ടമറ്റം :     നെടുമറ്റം  സർവീസ് സഹകരണ  ബാങ്കിന്റെ  ആഭിമുഖ്യത്തിൽ  ഒക്ടോബർ 28  മുതൽ  നവംബർ   10  വരെ ജനകീയ  നിക്ഷേപ സമാഹരണവും   ലാഭ വിഹിത വിതരണവും നടത്തും .. .28 നു ശനിയാഴ്ച  വൈകുന്നേരം  നാലിന് ചേരുന്ന   യോഗത്തിൽ   ജനകീയ  നിക്ഷേപ സമാഹരണം  മന്ത്രി  വി .എൻ .വാസവൻ  ഉൽഘാടനം ചെയ്യും .
ബാങ്ക് പ്രസിഡന്റ്  സാബു  കേശവൻ  അധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്തു  പ്രസിഡന്റ്  കെ .ടി .ബിനു  മുഖ്യ പ്രഭാഷണം  നടത്തും . ലാഭ വിഹിത വിതരണ  ഉൽഘാടനം  സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ  കെ .ശശികുമാർ  നിർവഹിക്കും .
പ്രൈമറി  കോ ഓപ്പറേറ്റിവ് ബാങ്ക്  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  കെ .ദീപക് ,  ഗ്രാമ പഞ്ചായത്തു  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  ഷേർളി  ആന്റണി ,മെമ്പർ പോൾസൺ  മാത്യു ,  സഹകരണ സംഘം അസിസ്റ്റന്റ്  രജിസ്ട്രാർ   വി .എൻ .ഗീത ,ബാങ്ക്  മുൻ പ്രസിഡന്റ് സി .വി .ജോർജ് ,സി .ഡി .എസ് .ചെയർ പേഴ്സൺ  ബിന്ദു ബിജോ , മർച്ചന്റ്‌സ്  അസോസിയേഷൻ  പ്രസിഡന്റ്  കെ .എ .രാജേഷ്  തുടങ്ങിയവർ  പ്രസംഗിക്കും.ഡയറക്ടർ  ജോർജ്  ജോസഫ് സ്വാഗതവും  സെക്രട്ടറി ഇൻ ചാർജ്  കെ .ജി .സിനു  നന്ദിയും പറയും .

By admin

Leave a Reply

Your email address will not be published. Required fields are marked *