ചെ​ന്നൈ: ത​മി​ഴ്നാ​ട് രാജ്ഭവന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണത്തിൽ ചെ​ന്നൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ഗ​വ​ർ​ണ​റു​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി. ഡി​എം​കെ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ മാ​സ​ങ്ങ​ളാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്.
എ​ഫ്ഐ​ആ​ർ പോ​ലും ഇ​ടാ​കെ കാ​ര്യ​ങ്ങ​ൾ നി​സാ​ര​വ​ത്ക്ക​രി​ച്ചു. അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ ആ​ക്ര​മ​ണം. ഗ​വ​ർ​ണ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
അതേസമയം, ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ലേ​ക്ക് ക​റു​ക്ക വി​നോ​ദ് എ​ന്ന​യാ​ളാണ് പെട്രോൾ ബോം​ബ് എ​റി​ഞ്ഞ​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *