കോതമംഗലം രൂപതയുടെ എപ്പാർക്കിയൽ അസംബ്ലി സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു വന്ന കോതമംഗലം രൂപതയുടെ മൂന്നാമത്തെ എപ്പാർക്കിയൽ അസംബ്ലിയിൽ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും സമർപ്പിതരും അല്മായരും ഉൾപ്പെടെ 182 പേർ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ  രൂപത പ്രോട്ടോ സിഞ്ചെലൂസ് റവ. മോൺ. ഫ്രാൻസിസ് കീരംപാറ,  രൂപത സിഞ്ചെലൂസ് റവ. മോൺ. പയസ് മലേകണ്ടത്തിൽ, അഡ്വ. ഡീൻ കുര്യാക്കോസ് എം പി ,  പി.ജെ. ജോസഫ് എം എൽ എ ,  ആന്റണി ജോൺ എം എൽ എ, ഡോ. ബിജിമോൾ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി., ഡോളി ബെന്നി എന്നിവർ അവലോകനം നടത്തി.  രൂപത ചാൻസിലർ റവ. ഫാ. ജോസ് കുളത്തൂർ കൃതജ്ഞത അർപ്പിച്ചു.  എപ്പാർക്കിയൽ അസംബ്ലി സെഷനുകളിൽ ഷംഷാദ്ബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, റവ. ഡോ. ജോസഫ് കടുപ്പിൽ, റവ. ഫാ. മാത്യു കക്കാട്ടുപിള്ളിൽവി സി , റവ. സി. അഡ്വ. ജോസിയഎസ് ഡി ,  ബിൻസൺ മുട്ടത്തുകുടി,  സണ്ണി കടുതാഴെ,  അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അലക്സ് ഒഴുകയിൽ എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നയിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ റവ. മോൺ. ഫ്രാൻസിസ് കീരംപാറ, റവ. മോൺ. പയസ് മലേകണ്ടത്തിൽ,  റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, റവ.ഡോ. സ്റ്റനിസ്ലാവൂസ് കുന്നേൽ, റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, റവ. ഫാ. ജോസ് തടത്തിൽ സി എസ് ടി , റവ. ഫാ. ജോഷി നിരപ്പേൽ സി എം എഫ് , റവ.ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളിൽ, റവ. ഫാ. ജോസഫ് കല്ലറയ്ക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, റവ. സി. മെറീന സി എം സി ,  റവ. സി. മേർളി തെങ്ങുംപള്ളി എസ് എ ബി എസ് , ജോസ് പുതിയടം, അഡ്വ. തോമസ് മാത്യു,  ശ്രീമതി ഡെറ്റി സാബു, ശ്രീ ജെറിൻ വർഗീസ് മംഗലത്തുകുന്നേൽ,  എന്നിവർ നേതൃത്വം നൽകി. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കർമ്മപദ്ധതികൾ രൂപീകരിക്കുന്നതിനായി 
റവ.ഡോ. ജോർജ് തെക്കേക്കരയുടെ  നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ ടീമിനെ ചുമതലപ്പെടുത്തി.എപ്പാർക്കിയൽ അസംബ്ലിക്ക് രൂപത പ്രൊക്യുറേറ്റർ റവ. ഫാ. ജോസ് പുൽപറമ്പിൽ, ദീപിക ജനറൽ മാനേജർ റവ. ഫാ ജിനോ പുന്നമറ്റത്തിൽ, നെസ്റ്റ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, കാർലോ ടി.വി. ഡയറക്ടർ റവ.ഫാ. ജെയിംസ് മുണ്ടോളിക്കൽ, ജോസ് പുതിയടം, കെവിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *