ദോഹ-വ്യോമ, കര, കടല്‍ മാര്‍ഗ്ഗം ഖത്തറില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളും ഗിഫ്റ്റുകളും കൊണ്ടുവരുമ്പോള്‍  കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
സ്വന്തം ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍  കവിയാന്‍ പാടില്ലെന്ന് കസ്റ്റംസ് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
ഈ സാധനങ്ങള്‍ വ്യക്തിഗത ഉപയോഗത്തിനായിരിക്കണമെന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള അളവില്‍ ആയിരിക്കരുതെന്നും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിച്ചുള്ള ലഗേജുകള്‍ സംബന്ധിച്ച കസ്റ്റംസ് നടപടിക്രമങ്ങളും നിയമങ്ങളും മനസ്സിലാക്കാന്‍ കസ്റ്റംസ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് കസ്റ്റംസ് അതോറിറ്റി നിര്‍ദേശിച്ചു.
 
2023 October 25GulfQatar Customspersonal belonginggifts limitsഅമാനുല്ല വടക്കാങ്ങരtitle_en: Qatar Customs issues notice to travellers on personal belongings, gifts limits

By admin

Leave a Reply

Your email address will not be published. Required fields are marked *