കുവൈറ്റ്: കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാഖി സായുധ സേനയുടെ ഭീഷണിയെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇതെ തുടർന്ന് രാജ്യത്തെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രത നിർദേശനൽകിയതായും അമേരിക്കൻ സൈനിക താവളങ്ങളിലെ പ്രവർത്തനങ്ങൾ വെട്ടിചുരുക്കിയതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലെ സായുധ സംഘമായ ട്രൂ പ്രോമിസ് ബ്രിഗേഡ്‌സ് ആണ് ഫലസ്തീനിൽ ഇസ്രായീൽ നടത്തുന്ന അക്രമങ്ങൾക്ക് പ്രതികാരമായി തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. “സയണിസ്റ്റ് അസ്തിത്വവും അവർക്ക് പിന്തുണ നൽകുന്നവരും ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുന്നതും രോഗികൾക്കും പോരാളികൾക്കും എതിരെ കൊലപാതകം നടത്തുകയും കുടിയിറക്കുന്നതും തുടരുകയാണ്. ക്ഷമിക്കുന്നതിനുള്ള അതിരുകൾ കടന്നിരിക്കുന്നു.
കുവൈത്തിലും യു. ഏ. ഈ. യിലും അമേരിക്കൻ സൈനിക താവളങ്ങളെ ഞങ്ങൾ ലക്ഷ്യമിട്ടതായ സന്തോഷ വാർത്ത തങ്ങളെ പിന്തുണക്കുന്ന എല്ലാവരെയും അറിയിക്കുന്നു. ” എന്നാണ് ഭീഷണി സന്ദേശത്തിലെ ഉള്ളടക്കമെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു