പുരുഷന്മാരുടെ 5000 മീറ്റര്‍ ടി11 ഇനത്തില്‍ ഇന്ത്യയുടെ അങ്കുര്‍ ധാമയ്ക്ക് സ്വര്‍ണം. 2023ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ അങ്കുര്‍ ധാമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. പുരുഷന്മാരുടെ 1500 മീറ്റര്‍ ടി11 ഫൈനലില്‍ അങ്കുര്‍ ധാമ ഒന്നാമതെത്തി.
നേരത്തെ, പുരുഷന്മാരുടെ ജാവലിന്‍ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണം നേടുകയും സ്വന്തം ലോക റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
പുരുഷന്മാരുടെ മറ്റൊരു ജാവലിന്‍ ത്രോ ഇനത്തില്‍ ഹാനി സ്വര്‍ണം നേടി. ഇന്ത്യന്‍ സംഘം ആദ്യ രണ്ട് ദിവസങ്ങളില്‍ 35 മെഡലുകള്‍ നേടിയിട്ടുണ്ട്. ഏഷ്യന്‍ പാരാ ഗെയിംസ് മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ആദ്യ മൂന്നില്‍ എത്താനുള്ള പോരാട്ടത്തിലുമാണ് ഇന്ത്യ. ജാവലിന്‍ ത്രോയില്‍ സുന്ദര്‍ ഗുര്‍ജാര്‍ സിംഗ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. അവസാന ശ്രമത്തില്‍ 67.08 മീറ്റര്‍ എറിഞ്ഞാണ് റെക്കോര്‍ഡ് ഇട്ടത്.
നേരത്തെ, ഇന്ത്യയുടെ നിഷാദ് കുമാറിന് ഹൈജംപിന് സ്വര്‍ണം ലഭിച്ചിരുന്നു. 2.02 മീറ്റര്‍ ഉയരം ചാടി ഗെയിംസ് റെക്കോര്‍ഡോടെയാണ് ടി47 വിഭാഗത്തില്‍ നിഷാദ് സ്വര്‍ണം നേടിയത്. ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.