ഗസ- ഇസ്രായേല്‍ ഗസയിലേക്ക് നടത്താന്‍ തീരുമാനിച്ച സൈനിക അധിനിവേശം താത്ക്കാലികമായി വൈകിപ്പിക്കുന്നു. യു. എസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇസ്രായേല്‍ അധിനിവേശം നീട്ടിവെച്ചത്.
മേഖലയില്‍ യു. എസിന്റെ മിസൈല്‍ പ്രതിരോധം വേഗത്തിലാക്കാനും സൈനിക സുരക്ഷ ശക്തമാക്കാനുമാണ് ഇസ്രായേല്‍ ഗസ അധിനിവേശം വൈകിപ്പിക്കുന്നതെന്നാണ് യു എസ് ദിനപത്രം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രായേലിന്റെ ഏതുനീക്കവും തങ്ങളുടെ സൈനികര്‍ക്കു നേരെയാണ് രോഷമായി പതിക്കുകയെന്ന അമേരിക്കയുടെ ആശങ്കയാണ് വൈകുന്നതിന് കാരണമാകുന്നത്.
മേഖലയില്‍ യു എസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതുവരെ അധിനിവേശം നിര്‍ത്തിവെക്കണമെന്നാണത്രെ യു. എസ് ഉദ്യോഗസ്ഥര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്.
ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് ഉള്‍പ്പെടെ ഏകദേശം ഒരു ഡസനോളം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാനാണ് വാഷിംഗ്ടണ്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.
ഹമാസ് ഭരിക്കുന്ന ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ സൈന്യം അധിനിവേശത്തിന് ശ്രമിച്ചാല്‍ തങ്ങളുടെ സേനക്കെതിരെയാണ് ആക്രമണങ്ങളും ലക്ഷ്യങ്ങളുമുണ്ടാവുകയെന്ന ഭയം യു എസിനുണ്ട്. സൈനികരും മറ്റ് ഉദ്യോഗസ്ഥരും ഇതേകാര്യം തന്നെയാണ് വിശ്വസിക്കുന്നത്.
ഗസയില്‍ മാനുഷിക സഹായം നല്‍കാനുള്ള ശ്രമവും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഇസ്രായേല്‍ ആസൂത്രണം ചെയ്യുന്നതായി വാര്‍ത്തയില്‍ പറയുന്നു. യു എസ് സൈനികര്‍ക്കുള്ള ഭീഷണികള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസ മുനമ്പിലെ കര ആക്രമണം നിര്‍ത്തിവയ്ക്കാന്‍ വാഷിംഗ്ടണ്‍ ഇസ്രായേലിനെ ഉപദേശിച്ചതായും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനു വേണ്ടി മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന ഖത്തറിനോട് ആവശ്യപ്പെടാനും ചര്‍ച്ച ചെയ്യാനുമാണ് സാധ്യതയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ബൗണ്ട് മിസൈലുകളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് രണ്ട് അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (താഡ്) സംവിധാനവും അധിക പാട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം ബറ്റാലിയനുകളും മിഡില്‍ ഈസ്റ്റിലേക്ക് അയയ്ക്കാന്‍ പെന്റഗണ്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2023 October 25InternationalIsraelUSgazaഓണ്‍ലൈന്‍ ഡെസ്‌ക്title_en: Israel succumbed to the fear of the US