മണ്ണാർക്കാട് :യാതൊരു മായവും ചേർക്കാതെ പഴമയുടെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന വിവിധ തരം അച്ചാറുകൾ ആണ് വനജ എന്ന അംഗൻവാടി ടീച്ചർ വളർത്തിയെടുത്ത ‘അമ്മ പിക്കിൾസ് ആൻഡ് സ്നാക്ക്സ്.പ്രിസര്‍വേറ്റീവ്സോ കെമിക്കലുകളോ ചേര്‍ക്കാത്ത ഈ ഉത്പന്നങ്ങൾ ഉപയോഗിച്ചവര്‍ സ്വാഭാവികമായും ഈ ബ്രാന്റിന്റെ പ്രചാരകരായി മാറുന്നു.
അംഗൻവാടി വിട്ടു വന്നാലും ഒഴിവു നേരങ്ങളിലും വനജയുടെ കൈപ്പുണ്യം ആദ്യം പരീക്ഷിച്ചത് അച്ചാറിൽ ആയിരുന്നു.ഇപ്പോൾ അവുലോസ് പൊടി,ഇഡ്ഡലി പൊടി തുടങ്ങിയ ഭക്ഷ്യസംരംഭങ്ങൾ. ഓൺലൈനിലൂടെയും മറ്റും സഹായത്താൽ, നാലുപേരറിയുന്നൊരു ബ്രാൻഡ് കെട്ടിപ്പടുത്ത ഈ വനിതാസംരംഭകക്ക് ഓർഡറുകൾ അനുസരിച്ച് തയ്യാറാക്കി കൊടുക്കാൻ കഴിയാത്ത സമയമില്ലായ്മ മാത്രമേ പ്രശ്നമുള്ളൂ. മകളും മരുമകളുമാണ് ഈ സംരംഭത്തിന്റെ കരുത്തും ചാലകശക്തിയുമെന്ന് വനജ പറയുന്നു.
ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്കും വിദേശങ്ങളിലേക്കും ഇന്ന് വനജ ടീച്ചറുടെ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.തച്ചമ്പാറ മുതുകുറിശ്ശി സ്വദേശിയായ വനജ ദേവി തച്ചമ്പാറ പൊന്നംകോട് തിരുത്തുമ്മൽ അംഗൻവാടി ടീച്ചറാണ്.കുന്തിപ്പുഴയിലാണ് ഇപ്പോൾ താമസം.വെറും 500 രൂപയിൽ തുടങ്ങിയ ഒരു സംരംഭം കൂടിയാണ് അമ്മ പിക്കിൾസ് & സ്നാക്ക്സ്.ഒരു ടീച്ചറുടെ അറിവും കഴിവും ഒരു അമ്മയുടെ കൈപ്പുണ്യവും ഒത്തുചേർന്നപ്പോൾ തന്റെ സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് ഈ സംരംഭത്തിന് വന്നു ചേർന്ന പേരാണ് അമ്മയുടെ അച്ചാർ.
നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങള്‍,പച്ചക്കറികള്‍, മത്സ്യങ്ങള്‍ എന്നിവയില്‍ തയ്യാറാക്കുന്നതാണ് അച്ചാറുകൾ.നാല് അച്ചാറുകൾ മാത്രമായിട്ടായിരുന്നു തുടക്കം.ഇപ്പോൾ അരിയുണ്ട,ചമ്മന്തിപൊടി,തുടങ്ങി ഇരുപത്തിനാലു ഇനങ്ങൾ ആണ് അമ്മ പിക്കിൾസ് & സ്നാക്ക്സ്.ഓരോ വിഭവത്തിന്റെയും രുചി അതുകൊണ്ടു തന്നെ വ്യത്യസ്തവുമാണ്.ബീഫ്, മത്സ്യം , പച്ചക്കറികൾ,പഴങ്ങൾ എന്നിവ കൊണ്ടുള്ള അച്ചാറുകൾ ഒരിക്കൽ ഉപയോഗിച്ചവർക്കെല്ലാം പ്രിയങ്കരമാണ്.തന്റെ ജില്ലയിലും സമീപ ജില്ലകളിലും വിവിധ തരത്തിലുള്ള പ്രദർശനങ്ങളിലും മത്സരങ്ങളിലും അച്ചാറുകൾ എത്തിക്കുകയും വിജയി ആവുകയും ചെയ്തിട്ടുണ്ട് വനജ ടീച്ചർ.
ക്യു ബി ജി എന്ന സ്ത്രീ സംരംഭക കൂട്ടായ്മയിലും അംഗമാണ്.മിക്ക ഓർഡറുകളും ഇപ്പോൾ ഈ ഓൺലൈൻ ഗ്രൂപ്പ് വഴിയാണ്.അച്ചാർ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ വേണ്ടവർക്ക് ഈ 99466 54353 നമ്പറിൽ വിളിക്കാം