മണ്ണാർക്കാട് :കരിമ്പ സെന്റ്.തോമസ് മാർത്തോമാ ഇടവകയുടെ സപ്തതി വർഷ പദ്ധതികളുടെ ഭാഗമായി തച്ചമ്പാറ ഗ്രാമപഞ്ചായത്തു പെയിൻ ആൻഡ് പാലിയേറ്റിവ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു.
മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ അഭി. ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പെയിൻ ആൻഡ് പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനംനിർവഹിച്ചു.
തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ഒ.നാരായണൻകുട്ടി ഉപകരണങ്ങൾ സ്വീകരിച്ചു.ഇടവക വികാരി റവ.വിൽസൺ വര്ഗീസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ മല്ലിക,ഐസക്. തുടങ്ങിയവർ പങ്കെടുത്തു.