കൊച്ചി: സാംസങിന്റെ  അഞ്ചാം ജനറേഷൻ ഫോൾഡബിൾ സ്‍മാർട്ട്ഫോൺ ഗ്യാലക്സി ഇസെഡ് ഫ്ലിപ് 5 യെല്ലോ പുറത്തിറക്കി. ഉത്സവ സീസണിൽ സാംസങ്ങിന്‍റെ അൾട്ടിമേറ്റ് പോക്കറ്റബിൾ ഡിവൈസിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്. 3.78 മടങ്ങ് വലുപ്പം കൂടിയ ഔട്ടർ സ്‌ക്രീൻ ഉയർന്ന ഉപയോഗക്ഷമതയും വൈവിധ്യമാർന്ന ക്യാമറ അനുഭവവും നൽകുന്നു. എല്ലാ ഗ്യാലക്സി ഇസെഡ് ഫ്ലിപ്5 വേരിയന്റുകളിലും പരിമിതകാല ഓഫറുകളുണ്ട്. പുറമെ ബാങ്ക് ക്യാഷ്ബാക്കും 7000 രൂപ വീതം അപ്‌ഗ്രേഡ് ബോണസും ഉൾപ്പെടെ മൊത്തം 14000 രൂപയുടെ ആനുകൂല്യവും ലഭ്യമാകും.
8+256 ജിബി  8+512 ജിബി ഗ്യാലക്സി ഇസെഡ് ഫ്ലിപ്5  വേരിയന്റുകൾ യഥാക്രമം 99,999 രൂ. 1,09,999 രൂപ എന്നിങ്ങനെ സാംസങ്.കോമിലും തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. പ്രതിമാസ   ഇഎംഐ 3379രൂപ.

By admin

Leave a Reply

Your email address will not be published. Required fields are marked *