കണ്ണൂര്‍: ഷൈന്‍സ് ഹെര്‍ബല്‍സിന്‍റെ വിപുലമായ സൗകര്യങ്ങളോടുകൂടിയ പുതിയ ജിഎംപി സര്‍ട്ടിഫൈഡ് നിര്‍മ്മാണ യൂണിറ്റ് ഇരിട്ടി ഇടപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി രാജേഷ് ഷൈന്‍സ് ഹെര്‍ബല്‍സ് ഉദ്ഘാടനം ചെയ്തു.
പുതുതായി 5 ഉല്‍പന്നങ്ങളാണ് ഇവിടെ നിന്ന് ഷൈന്‍സ് ഹെര്‍ബല്‍സ് പുറത്തിറക്കുന്നത്. പൈല്‍സിനുള്ള (അര്‍ശസ്) അര്‍ശോ ശാന്തം ചൂര്‍ണം, ലൈംഗികശേഷി വര്‍ധനവിനുള്ള വാജീവിറ്റ സ്ട്രോങ്ങ് ചൂര്‍ണം, മൂത്രത്തില്‍ കല്ല് ഭേദമാക്കാനുള്ള അസ്മ ശാന്തം ചൂര്‍ണം, ഷുഗര്‍ രോഗികള്‍ക്കുള്ള മേഹശാന്തം ചൂര്‍ണം, പുറംവേദനയ്ക്കും അനുബന്ധ രോഗങ്ങള്‍ക്കുമുള്ള ത്രിക ശൂല ശാന്തം ചൂര്‍ണം എന്നിവയാണ് ഷൈന്‍സ് ഹെര്‍ബല്‍സില്‍ നിന്ന് പുറത്തിറക്കുന്നത്.
ആസ്‌ത്‌മ, സോറിയാസിസ്, മുടി കൊഴിച്ചില്‍, താരന്‍ എന്നിവയ്ക്കുള്ള എണ്ണകളും ഷൈന്‍സ് ഹെര്‍ബല്‍സ് പുറത്തിറക്കുന്നുണ്ട്.